---
title: "കുന്നോത്ത്പറമ്പ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിൻ്റെ പോളിംഗ് സ്റ്റേഷനിൽ അതീവ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി"
english_title: "High Court orders strict security at polling station in Kunnothparamba Panchayat 12th ward"
publisher: "panoornews.in"
canonical_url: "https://panoor.truevisionnews.com/news/330439/High Court orders strict security at polling station in Kunnothparamba Panchayat 12th ward"
published_at: "2025-12-10T16:34:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/693953bc5fc3d_1001013625.jpg"
keywords: []
---

# കുന്നോത്ത്പറമ്പ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിൻ്റെ പോളിംഗ് സ്റ്റേഷനിൽ അതീവ സുരക്ഷ ഒരുക്കണമെന്ന് ഹൈക്കോടതി

> **Lead Summary:** കുന്നോത്ത്പറമ്പ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിന്റെ പോളിംഗ് സ്റ്റേഷൻ ആയി പ്രവർത്തിക്കുന്ന കൊളവല്ലൂർ പി ആർ എം ഹയർസക്കൻഡറി സ്കൂളിൽ അതീവ സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്.

## Article Content

കുന്നോത്ത്പറമ്പ പഞ്ചായത്ത്‌ പന്ത്രണ്ടാം വാർഡിന്റെ പോളിംഗ് സ്റ്റേഷൻ ആയി പ്രവർത്തിക്കുന്ന കൊളവല്ലൂർ പി ആർ എം ഹയർസക്കൻഡറി സ്കൂളിൽ അതീവ സുരക്ഷ ഒരുക്കാൻ ഹൈക്കോടതി ഉത്തരവ്.

പന്ത്രണ്ടാം വാർഡ് യു ഡി എഫ് സ്ഥാനാർഥി ആയി മത്സരിക്കുന്ന പി.വി അഷ്‌ക്കറലി ഹൈക്കോടതിയിൽ നൽകിയ ഹരജിയെ തുടർന്നാണ് ഹൈക്കോടതി ജസ്റ്റിസ് പി.വി കുഞ്ഞികൃഷ്ണൻ ഉത്തരവ് പുറപ്പെടുവിച്ചത്.

ഇതിനായി പ്രത്യേക പോലീസ് സേനയെ ബൂത്ത് പരിസരത്ത് നിയോഗിക്കും.

കള്ള വോട്ട് ശ്രദ്ധയിൽ പെട്ടാൽ അറസ്റ്റ് ഉൾപ്പടെയുള്ള നിയമ നടപടികൾ ഉണ്ടാവും.

വോട്ടർമാർക്ക് പ്രയാസമുണ്ടാക്കുന്ന സംഭവങ്ങൾ ഉണ്ടായാൽ ജാമ്യമില്ലാ വകുപ്പുകളും ചുമത്തിയും അറസ്റ്റ് ചെയ്യാം..

ജില്ലയിലെ തന്നെ ഏറ്റവും സുരക്ഷ ഉള്ള പോളിംഗ് സ്റ്റേഷൻ ആയി കൊളവല്ലൂർ പി ആർ എം ഹായർസെക്കണ്ടറി സ്കൂൾ മാറുമെന്നാണ് സൂചന.

കണ്ണൂർ എസ് പി ക്കും, കൂത്തുപറമ്പ എ സി പിക്കും, കൊളവല്ലൂർ എസ് എച് ഒ വിനും ഇത് സംബന്ധമായ ഹൈക്കോടതി ഉത്തരവ് കൈമാറിയിട്ടുണ്ട്.

അഷ്‌കർ അലിക്ക് വേണ്ടി പ്രമുഖ അഭിഭാഷകൻ അഡ്വ:ടി ആസഫലിയാണ് ഹൈക്കോടതിയിൽ ഹാജരായത്.

### Related Links & Sources
- [Original Story Source](https://panoor.truevisionnews.com/news/330439/High Court orders strict security at polling station in Kunnothparamba Panchayat 12th ward)